നന്തി ബസാർ: മുസ്ലിം യൂത്ത് കൾച്ചറൽ ഓർഗനൈസേഷൻ (മൈകൊ) യുടെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ പ്രഖ്യാപനവും പ്രതിജ്ഞയും നടത്തി. പ്രമുഖ എഴുത്ത്കാരനും വാഗ്മിയും സാംസ്കാരിക പ്രവർത്തകനുമായ കുഞ്ഞബ്ദുള്ള തിക്കോടി പരിപാടി ഉദ്ഘാടനം ചെയ്തു.

ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ ഇ.കെ.മുഹമ്മദ് മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.
കെ.പി. കരീം അധ്യക്ഷനായി. നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ഇ.കെ. മുഹമ്മദ് മാസ്റ്റർ പ്രതിജ്ഞാ ചൊല്ലി കൊടുത്തു. അഹമ്മദ് ഫൈസി കടലൂർ,ആർ.പി. കെ. മജീദ്, കൊയിലോത്ത് അബുബക്കർ ഹാജി, പുതുക്കൂടി അബ്ദുഹാജി, പി.വി.സി. ഖാദർ, ഷക്കീല കെ.പി, റഷീദ സമദ്, മണലിൽ അബ്ദുൽ കരീം, അലി ഹരിത, ബഷീർഎരവത്ത് നേതൃത്വം നൽകി.