നന്തി ബസാർ: നന്തിയിലെ യുവ സാഹിത്യകാരനായ യാക്കൂബ് രചനയുടെ ഉസ്മാനിയൻ കിസ്സകൾ എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം ബാങ്ക് ഓഡിറ്റോറിയത്തിൽ പ്രശസ്ത കവിയും ചിത്രകാരനും നോവലിസ്റ്റുമായ സോമൻ കടലൂർ വാർഡ് മെമ്പർ റൗസി ബഷീറിന് കോപ്പി നൽകി കൊണ്ട് പ്രകാശനം ചെയ്തു. പരിപാടി മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി. അഖില ഉദ്ഘാടനം ചെയ്തു.

സോമൻ കടലൂർ റൗസി ബഷീറിന് പുസ്തകം നൽകി പ്രകാശനം ചെയ്യുന്നു.
ചടങ്ങിൽ മെമ്പർ അനസ് ആയടത്തിൽ അധ്യക്ഷനായി. പ്രമുഖ എഴുത്തുകാരൻ ചന്ദ്രശേഖരൻ തിക്കോടി മുഖ്യാഥിതിയായി. ഗീതസോമൻ, ഹമീദ് സരിഗ , പവിത്രൻ ആതിര തുടങ്ങിയവർ യാക്കൂബിനെ പൊന്നാടയണിയിച്ചു. കുഞ്ഞബ്ദുള്ള തിക്കോടി പുസ്തകപരിചയം നടത്തി. സനീർ വില്ലം കണ്ടി, എം.കെ. മോഹൻ, ഗീത,ഹമീദ്സരിഗ, റസൽനന്തി, ടി.വി. ഗഫൂർ സംസാരിച്ചു. യാക്കൂബ് രചന മറുമൊഴി നടത്തി. നൗഫൽ നന്തി സ്വാഗതവും, സവിത രാമൻ വീട്ടിൽ നന്ദിയും പറഞ്ഞു.
