നന്തിയിൽ അറുപത്തിരണ്ടുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

news image
Jun 28, 2025, 4:28 pm GMT+0000 payyolionline.in

നന്തി: നന്തിയിൽ അറുപത്തിരണ്ടുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നന്തിയിലെ കുറൂളികുനി ശ്രീധരൻ (62) ആണ് കുറൂളികുനിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . ഭാര്യയും മകനും മരണപ്പെട്ടതിനു ശേഷം ശ്രീധരൻ തനിച്ചാണ് വീട്ടിൽ താമസം.  രണ്ട് ദിവസമായി  കാണാതിരുന്നതിനെ തുടർന്ന് മൊബൈല്‍ ഫോണിൽ വിളിച്ചിട്ടും കിട്ടാതിരുന്നതിനാൽ വീട്ടിലേക്ക് പോയി നോക്കിയപ്പോളാണ് കിടപ്പുമുറിയുടെ തറയിൽ മരിച്ചു കിടക്കുന്നതായി കണ്ടത്. കൊയിലാണ്ടി പോലീസ് ഇൻകസ്റ്റ് നടപടി ക്രമങ്ങള്‍ പൂർത്തീകരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: പരേതയായ സതി. മക്കൾ: ശ്രീജിത,  പരേതനായ ശ്രീജിത്ത്. മരുമകൻ: ബിജു കൊടക്കാട്ടുംമുറി. അച്ഛൻ: പരേതനായ ഒണക്കൻ. അമ്മ : മാണിക്കം. സഹോദരങ്ങൾ: അശോകൻ, കുഞ്ഞികൃഷ്ണൻ, ഷീബ, ഷാജി (യു എൽ സി സി), പരേതയായ ജാനകി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe