നന്തിയിൽ വാഹനാപകടം: തിക്കോടി സ്വദേശിക്ക് ദാരുണന്ത്യം 

news image
Oct 6, 2026, 1:44 am GMT+0000 payyolionline.in

നന്തി ബസാർ : നന്തിബസാറിലെ പഴയ ടോൾബൂത്തിന് സമീപം നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ തിക്കോടി സ്വദേശി മരിച്ചു. തിക്കോടി വടക്കേട്ടിൽ സജീർ (45) ആണ് മരണപ്പെട്ടത്.

ഇന്നലെ (ഒക്ടോബർ 5) രാത്രി 9.30ഓടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സജീറിനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പയ്യോളി മുനിസിപ്പൽ റോഡിൽ മുൻപ് മെൻസ് ഷോപ്പ് നടത്തിയിരുന്നു. ഭാര്യയും മൂന്ന് മക്കളുമുണ്ട്.

മൃതദേഹം തുടർനടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe