നന്തി: നന്തി- കീഴൂർ റോഡ് അടക്കാൻ അനുവദിക്കിലെന്ന് മൂടാടി പഞ്ചായത്ത് ജനകീയ കമ്മിറ്റി . നന്തി- ചെങ്ങോട്ട് കാവ് ബൈപാസ്കടന്നുപോകുന്നത് നിലവിൽ പൊതുമരാമത്ത് വകുപ്പിൻ്റ ഉടമസ്ഥതയിലുള്ളതും മൂടാടി – തിക്കോടി പഞ്ചായത്തുകളിലൂടെയും – പയ്യോളി നഗരസഭയിലൂടെയും കടന്ന് പോകുന്ന നന്തി – കീഴൂർ റോഡിലൂടെയാണ്. ഈ റോഡിനെ പുതിയ എൻഎച്ചിൻ്റ ഭാഗമായ സർവീസ് റോഡിലേക്ക് കണക്റ്റ് ചെയ്യുമെന്നാണ് എൻ എച്ച് എ ഐ അധികൃതർ പറയുന്നത്. വീതികുറഞ്ഞ സർവീസ് റോഡിൽ ഇരുഭാഗത്തേക്കും വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കില്ല ഇത് വലിയ ഗതാഗതക്കുരുക്കിന് ഇടയാകും. ഈ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് വിളിച്ച സർവ്വകക്ഷി യോഗത്തിൽ വച്ചാണ് രാമകൃഷണൻ കിഴക്കയിൽ ചെയർമാനും വി.വി – സുരേഷ് കൺവീനറുമായി ആക്ഷൻ കമ്മിറ്റി രൂപികരിച്ചത്.

കർമ്മസമിതി ഭാരവാഹികൾ എൻ എച്ച് എ ഐ പൊജക്റ്റ ഡയറക്ടറുമായി ചർച്ച നടത്തുന്നു
മുഖ്യമന്ത്രി, കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി, മറ്റു ജനപ്രതിനിധികൾ എന്നിവർക്ക് നിവേദനം നൽകുകയും സമരപരിപാടികളും നടത്തിയിരുന്നു. ഇപ്പോൾ റോഡ് പണി പുനരാരംഭിച്ചപ്പോൾ നന്തി – കീഴൂർറോഡ് അടക്കുന്ന സാഹചര്യമാണുള്ളത്. ഇതിനെതിരായി ശക്തമായ പ്രക്ഷോഭം ആരംഭിക്കാൻ കമ്മിറ്റി തീരുമാനിച്ചു. ഒക്ടോബർ 3 ന് വൈകിട്ട് 5 മണിക് സമരപ്രഖ്യാപന കൺവെൻഷൻ നന്തിയിൽ നടക്കും. യോഗത്തിൽ പപ്പൻ മൂടാടി റഫീഖ് പുത്തലത്ത് കെ സത്യൻ , ഭാസ്കരൻ ചേന്നോത്ത്, കെ.എം. കുഞ്ഞിക്കണാരൻ, ഷംസീർ മുത്തായം, പവിത്രൻ, ആതിര ബിജീഷ്, യു.വി കെ ജീവാനന്ദൻ മാസ്റ്റർ, പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു. ചെയർമാൻ രാമകൃഷ്ൻ കിഴക്കയിൽ അധ്യക്ഷത വഹിച്ചു. വി.വി. സുരേഷ് സ്വഗതം പറഞ്ഞു.