നന്തിബസാർ: വാഗാഡിൻ്റെ അശാസ്ത്രീയമായ പണി കാരണം പൊടി ശല്യം കൊണ്ട് നന്തി ടൗണിലേക്ക് ജനങ്ങൾക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. കച്ചവട സ്ഥാപനങ്ങളെലാം അടച്ചിട്ടിരിക്കുകയാണ്. അടിയന്തര പരിഹാരം വേണമെന്നാവിശ്യപ്പെട്ട് മൂടാടി പഞ്ചായത്ത് യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ വാഗാഡിൻ്റെ വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധിച്ചു.
താൽകാലിക പരിഹാരത്തിന് പൊടിയുള്ള സ്ഥലങ്ങളിൽ വെള്ളം പമ്പ് ചെയ്തതിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്. സമരത്തിന് പി.കെ മുഹമ്മദലി, ജിഷാദ് വിരവഞ്ചേരി, സജീർ പുറായിൽ, സിനാൻ ഇല്ലത്ത്, ഹാഫിസ് പാലക്കുളം, അഭിയാൻ, റാഷിദ് നേതൃത്വം നൽകി.