നന്തിബസാർ: നന്തി ദാറുസ്സലാം അറബിക് കോളേജ് കമ്മിറ്റിയുടെ 2026-27 മുതൽ 2030-31 വരെയുള്ള ഭരണസമിതി നിലവിൽ വന്നു. ജാമിഅ ദാറുസ്സലാം പ്രിൻസിപ്പൽ മുസ്സക്കുട്ടി ഹസ്രത്ത് ഉദ്ഘാടനം ചെയ്ത യോഗത്തിൽ പ്രസിഡന്റ് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങളെ പ്രസിഡന്റായും എ.വി. അബ്ദുറഹ്മാൻ മുസ്ലിയാരെ ജനറൽ സെക്രട്ടറിയായും പി.കെ.കെ. മുഹമ്മദ് (നന്തി) യെ ട്രഷററായും തിരഞ്ഞെടുത്തു. പി. മാമുക്കോയ ഹാജി, എൻ.കെ. ഇബ്രാഹിം എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. എം.പി. തഖിയുദ്ധീൻ ഹൈതമി, കെ.എൻ. മുത്തുകോയ തങ്ങൾ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
കൂടാതെ പാറക്കൽ അബ്ദുള്ള എം.എൽ.എ, കൊയിലാണ്ടി ഖാസി കെ. മുഹമ്മദ് കുട്ടി മുസ്ലിയാർ , കെ.പി. ഇബ്രാഹിം ഹാജി, എം.കെ. അസൈനാർ ഹാജി, പി.പി. അന്ത്രു ഹാജി, പി.ടി. മുഹമ്മദ് യാസി, ടി.കെ. മഹ്മൂദ് ഹാജി, പി.എം. അബൂബക്കർ മാസ്റ്റർ, സയ്യിദ് ഹാശിം ബാഫഖി, ടി.കെ. കുഞ്ഞബ്ദുള്ള (തൈക്കണ്ടി), ഇ.കെ. മുഹമ്മദ് ബശീർ, ടി.കെ. അബ്ദുൽ കബീർ, കെ.കെ. ഹമീദ് (ഹസ്നാന), കെ.കെ. അബ്ദുറഹ്മാൻ, കെ.പി. ഹകീം, എൻ.കെ. അബ്ദുള്ള ഹാജി (നടുക്കണ്ടി), കെ.പി. ജമാൽ, പി.ഇസ്മായിൽ മാസ്റ്റർ, എ.ടി. മൻസൂർ, സയ്യിദ് യൂസുഫ് ത്വാഹാ തങ്ങൾ, കെ. അഹ്മദ് ഫൈസി, മെയോൺ കാദർ, സുലൈമാൻ ദാരിമി (ഏലംകുളം) ഉൾപ്പെടെയുള്ള 27 അംഗ ഭരണസമിതിയെയും യോഗം ചുമതലപ്പെടുത്തി.
കോളേജ് സ്ഥാപകൻ മർഹൂം നന്തിയിൽ മുഹമ്മദ് മുസ്ലിയാരുടെ മകൻ എം.പി. തഖിയുദ്ധീൻ ഹൈതമിയെ കോളേജ് മാനേജരായി നിയമിക്കാനും തീരുമാനമായി. ദാറുസ്സലാമിന്റെ 50-ാം വാർഷിക (ഗോൾഡൻ ജൂബിലി) ആഘോഷം, 16-ാം സനദ് ദാന സമ്മേളന തീയതി പ്രഖ്യാപനം, മുൻ ഉപദേശക സമിതി കൺവീനർ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ അനുസ്മരണ സമ്മേളനം, മീലാദ് പരിപാടി എന്നിവ വരുന്ന സെപ്റ്റംബറിൽ വിപുലമായി സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. ജനറൽ സെക്രട്ടറി എ.വി. അബ്ദുറഹ്മാൻ മുസ്ലിയാർ റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു. യോഗത്തിൽ എ.വി. അബ്ദുറഹ്മാൻ മുസ്ലിയാർ സ്വാഗതവും എം.പി. തഖിയുദ്ധീൻ ഹൈതമി നന്ദിയും പറഞ്ഞു.
