നാദാപുരം ഗവൺമെൻ്റ് ആശുപത്രി ഡോക്ടറെ കൈയ്യേറ്റം ചെയ്ത പ്രതികൾ അറസ്റ്റിൽ

news image
Jul 13, 2023, 3:09 pm GMT+0000 payyolionline.in

കോഴിക്കോട്: നാദാപുരം ഗവൺമെൻ്റ് താലൂക്ക് ആശുപത്രി ഡോക്ടറെ കൈയ്യേറ്റം ചെയ്ത പ്രതികൾ അറസ്റ്റിൽ. ചൊക്ലി കരിയാട് സൗത്ത് സ്വദേശികളായ കേളു ചെട്ട്യാന്റവിട സനൂപ് (32) ,നവരംഗം വീട്ടിൽ ശരത് (33) എന്നിവരെയാണ് നാദാപുരം സി ഐ .ഇ വി ഫായിസ് അലി അറസ്റ്റ് ചെയ്തത്.

അക്രമത്തിന് ശേഷം സ്വദേശത്തേക്ക് മടങ്ങിയ പ്രതികൾ പോലീസ് കേസെടുത്തതറിഞ്ഞ് ഒളിവിൽ പോകുന്നതിനിടെ നാദാപുരം പേരോടിന് സമീപം വെച്ച് പിടിയിലാവുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ ആശുപത്രി ജിവനക്കാർ തിരിച്ചറിയുകയും ചെയ്തതിനെ തുടർന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe