നാദാപുരം: നാദാപുരം നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്ത് വരണാധികാരി മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വടകര ലാൻഡ് ട്രിബ്യൂണൽ ഡെപ്യൂട്ടി തഹസിൽദാർ മുൻപാകെയാണ് പത്രിക കൈമാറിയത്.
മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പത്രികാ സമർപ്പണ വേളയിൽ സ്ഥാനാർത്ഥിയെ അനുഗമിച്ചു. യു.ഡി.എഫ് നേതാക്കളായ അഹമ്മദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടേരി, കെ.പി. രാജൻ തുടങ്ങിയവരും പത്രികാ സമർപ്പണ ചടങ്ങിൽ പങ്കെടുത്തു.
