നാദാപുരത്ത് വന്യജീവി ആക്രമണം: രണ്ടുപേർക്ക് പരിക്ക്

news image
Sep 21, 2026, 12:55 pm GMT+0000 payyolionline.in

പയ്യോളി : നാദാപുരത്ത് പുലിയെന്ന് സംശയിക്കുന്ന വന്യജീവിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഒരു യുവാവിനും ഒരു വീട്ടമ്മയ്ക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരിൽ ഒരാളെ നാദാപുരം താലൂക്ക് ആശുപത്രിയിലും മറ്റൊരാളെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പ്രദേശത്ത് റോഡിലൂടെ പുലി ഓടുന്നതിന്റെ ദൃശ്യങ്ങൾ നാട്ടുകാർ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ആക്രമണം നടത്തിയത് പുലി തന്നെയോ എന്നതിൽ വനംവകുപ്പ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തേക്ക് തിരിപ്പിച്ചിട്ടുണ്ട്. പ്രദേശവാസികൾ സുരക്ഷിതമായി വീടുകളിൽ കഴിയണമെന്നും തെറ്റായ വിവരങ്ങളോ വ്യാജവാർത്തകളോ പ്രചരിപ്പിക്കരുതെന്നും കെ.എം. അഭിജിത്ത് എം.എൽ.എ അഭ്യർത്ഥിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe