നിപയിൽ ആശ്വാസം, മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

news image
Jun 13, 2026, 10:07 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് ഒരാൾക്ക് നിപ ബാധിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം കോഴിക്കോട് എത്തി. എൻഐവി, ഐസിഎംആർ സംഘമാണ് എത്തിയത്. ആരോഗ്യ വകുപ്പ് ജീവനക്കാരുമായി ചർച്ച നടത്തും. നിപ അവലോകന യോഗത്തിലും കേന്ദ്ര സംഘം പങ്കെടുക്കും. ആരോഗ്യമന്ത്രി നാളെ കോഴിക്കോട് ജില്ലയിൽ ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപ്പിക്കും. അതേസമയം, രോ​ഗിയുമായി സമ്പർക്കമുണ്ടായിരുന്ന മൂന്നു പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവായി. രോഗിയുടെ സമ്പർക്കപട്ടികയിൽ വന്ന മൂന്നുപേരുടെ സ്രവം ആണ് പരിശോധിച്ചത്. ഇവരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ​നെ​ഗറ്റീവായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe