നീറ്റ് യുജി പുനഃപരീക്ഷ; സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പുറത്തിറക്കി നാഷണൽ ടെസ്റ്റിങ് ഏജൻസി

news image
Jun 7, 2026, 2:08 pm GMT+0000 payyolionline.in

നീറ്റ് യുജി പുനഃപരീക്ഷയ്ക്കുള്ള സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പുറത്തിറക്കി നാഷണൽ ടെസ്റ്റിങ് ഏജൻസി. അപേക്ഷകർക്ക് അനുവദിച്ചിരിക്കുന്ന നഗരം ഇതിൽ കാണാനാകും. അപേക്ഷാ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണമെന്നും എൻടിഎ അറിയിപ്പ് നൽകി. പരീക്ഷാ തീയതിയോട് അടുപ്പിച്ച് അഡ്മിറ്റ് കാർഡ് പ്രത്യേകം പുറത്തിറക്കുമെന്നും നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.

അതിനിടെ, ഈ മാസം നടക്കാനിരിക്കുന്ന നീറ്റ് യുജി പുനഃപരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്ന പ്രചാരണം വ്യാജമാണെന്ന് വിശദീകരിച്ച് എൻടിഎ രംഗത്തെത്തി. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാൻ എൻടിഎ പരാതി നൽകും. പരീക്ഷാർത്ഥികളിലും അവരുടെ രക്ഷിതാക്കളിലും ആശങ്ക സൃഷ്ടിക്കാനാണ് ശ്രമം. ആരോപണത്തിന് പിന്നിൽ തട്ടിപ്പ് റാക്കറ്റുകളാണ്. നീതിയുക്തവും സുരക്ഷിതവുമായ പരീക്ഷ ഉറപ്പാക്കാൻ എല്ലാ സുരക്ഷാ സംവിധാനങ്ങളും നിലവിലുണ്ട് – എൻടിഎ വ്യക്തമാക്കി.

അതേസമയം, പരീക്ഷാചോദ്യപേപ്പർ ചോർച്ചകളിൽ കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് കോക്രോച്ച് ജനതാപാർട്ടി. ഏഴ് ദിവസത്തിനുള്ളിൽ രാജി വച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭമെന്നാണ് സിജെപിയുടെ മുന്നറിയിപ്പ്. സിബിഎസ്ഇയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പുനർ മൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അർദ്ധരാത്രി അവസാനിക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe