നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സോളാർ പാനലുകളിൽ നിന്ന് ചെമ്പ് മോഷ്ടിച്ചു; മൂവർ സംഘം പിടിയിൽ

news image
Oct 3, 2026, 9:06 am GMT+0000 payyolionline.in

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സോളാർ പാനലുകളിൽ നിന്ന് ചെമ്പ് മോഷ്ടിച്ച സംഭവത്തിൽ മൂന്ന് ഇതര സംസ്ഥാനക്കാർ നെടുമ്പാശ്ശേരി പൊലീസിൻറെ പിടിയിലായി. അസം നാഗോൺ സ്വദേശി ജലാൽ ഹുസൈൻ (26), ബ്രദക് സ്വദേശി ഗണേഷ് കുമാർ (36), ബംഗാളിലെ മുർഷിദാബാദ് സ്വദേശി താജുദ്ദീൻ ഷെയ്ഖ് (26) എന്നിവരെയാണ് നെടുമ്പാശേരി എസ്ഐ അരുൺ രാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി ആവണംകോട് റോഡിൽ റെയിൽവേ മേൽപ്പാലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മൂവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് മോഷണ വിവരം പുറത്തു വന്നത്. സോളാർ പാനലുകളിൽ നിന്ന് ചെമ്പ് മോഷ്ടിക്കുന്നതിനെതിരെ സിയാൽ അധികൃതർ നേരത്തെ നെടുമ്പാശേരി പൊലീസിൽ പരാതി നൽകിയിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe