നേതാജി ഗ്രന്ഥാലയം തിക്കോടി 37-ാം വാർഷികവും ഓണാഘോഷവും

news image
Sep 8, 2025, 10:01 am GMT+0000 payyolionline.in

തിക്കോടി : നേതാജി ഗ്രന്ഥാലയം തിക്കോടി 37-ാം വാർഷികവും ഓണവും സമുചിതമായി ആഘോഷിച്ചു.

സെപ്റ്റംബർ 4,5,6 തിയ്യതികളിലായി കായിക മത്സരങ്ങൾ, പൂക്കള മത്സരം , സംഘനൃത്തങ്ങൾ, ഒപ്പന , തിരുവാതിര, കൈകൊട്ടിക്കളി, ഗാന സദസ്സ് , നാടകം, എന്നിവ അരങ്ങേറി. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ അജയ് ഗോപാൽ നിർവ്വഹിച്ചു. കെ. രവീന്ദ്രൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കെ.വി.രാജൻ ,ജിഷ കാട്ടിൽ , സുവീഷ് പി.ടി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. എം.കെ പ്രേമൻ സ്വാഗതവുംഷജ്മ അനീസ് നന്ദിയും പറഞ്ഞു. രജി.കെ.വി പള്ളിക്കര രചനയും സംവിധാനവും നിർവ്വഹിച്ച ‘ നാളെയാണ് നാളെ ‘ എന്നനാടകത്തോടുകൂടി പരിപാടികൾ സമാപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe