പയ്യോളിയില്‍ കെ.സി.കണാരൻ സ്മാരക സിപിഐ ലോക്കല്‍ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

news image
Jul 17, 2023, 4:41 am GMT+0000 payyolionline.in

പയ്യോളി : കെ.സി.കണാരൻ സ്മാരക സി.പി.ഐ. ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും എൻ.ഇ.ബാലറാം അനുസ്മരണവും ഇ.കെ.വിജയൻ എം.എൽ.എ.നിർവ്വഹിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവും ഉന്നതനായ തത്വചിന്തകനും ഭാരതീയ ദർശനങ്ങളിൽ അവഗാഹ പാണ്ഠിത്യമുള്ള മാർക്സിയൻ ചിന്തകനുമായിരുന്നു ബാലറാം എന്ന് അദ്ദേഹം അനുസ്മരിച്ചു.

സി.പി.ഐ. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.ശശിധരൻ അധ്യക്ഷനായിരുന്നു. കെ.എം.ചന്ദ്രൻ ,മണ്ഡലം സെക്രട്ടറി അഡ്വ.എസ്.സുനിൽ മോഹൻ, അസി. സെക്രട്ടറി എൻ.ശ്രീധരൻ, മുനിസിപ്പൽ കൗൺസിലർ റസിയ ഫൈസൽ സംസാരിച്ചു. ലോക്കൽ സെക്രട്ടറി വി.എം.ഷാഹുൽ ഹമീദ് സ്വാഗതവും ഇരിങ്ങൽ അനിൽ കുമാർ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe