പയ്യോളിയിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

news image
Oct 31, 2025, 5:31 am GMT+0000 payyolionline.in

പയ്യോളി: ഇന്ദിരാ ഗാന്ധിയുടെ 41-ാമത് രക്തസാക്ഷിത്വ വാർഷികാചരണത്തിന്റെ ഭാഗമായി പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും പയ്യോളി കോൺഗ്രസ് ഭവനിൽ സംഘടിപ്പിച്ചു. പരിപാടി കെ.പി.സി.സി അംഗം മoത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുജേഷ് ശാസ്ത്രി അദ്ധ്യക്ഷത വഹിച്ചു.

പി.എം. മോളി, കെ.ടി. സിന്ധു, പി.എം. അഷ്റഫ്, ഏഞ്ഞിലാടി അഹമ്മദ്, കാര്യാട്ട് ഗോപാലൻ, കുറുമണ്ണിൽ രവീന്ദ്രൻ, കിഴക്കയിൽ അശോകൻ, സി.എം. രാഘവൻ, കെ.വി. കരുണാകരൻ, പുതുക്കുടി ബാബു, അയഞ്ചേരി സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe