പയ്യോളി: 14.7 ഗ്രാം എം ഡി എം എ യുമായി പയ്യോളിയിൽ യുവാവ് പിടിയിൽ. മൂടാടി സ്വദേശി സ്വലാഹ് വീട്ടിൽ അംഷിദാണ് (32) പിടിയിലായത്. ക്രിസ്ത്യൻ പള്ളിക്ക് സമീപത്ത് നിന്നാണ് പ്രതിയെ പോലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത് .

പ്രതി അംഷിദ്
നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പ്രകാശൻ പടന്നയിലിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ് ഐ മനോജ് രാമത്ത്, എ എസ് ഐ മാരായ ഷാജി വി.വി, ബിനീഷ് വി സി , സിപിഒ മാരായ ടി കെ ശോഭിത്ത് , അഖിലേഷ് ഇ കെ, ശ്യാംജിത്ത് ബി, അതുൽ പി, എന്നിവരും പയ്യോളി പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
