പയ്യോളി: കുറിഞ്ഞിത്താര പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ ഐ. വി. ദാസ് അനുസ്മരണവും സി. സി. കേളൻ സ്മാരക എൻഡോവ്മെന്റ് വിതരണവും നടത്തി. പയ്യോളി നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കാണ് വായനശാല കമ്മിറ്റി സ്ഥാപക അംഗം സി. സി. കേളന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ എൻഡോവ്മെന്റുകൾ വിതരണം ചെയ്തത്. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. എം. ഹൈറുന്നിസ എൻഡോവ്മെന്റുകളും ഉപഹാരങ്ങളും വിതരണം ചെയ്തു.
വായനശാല പ്രസിഡന്റ് പി. എം. അഷ്റഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ. വി. രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. എ. ടി. ചന്ദ്രൻ, കെ. രമ ടീച്ചർ, കെ. വി. നിഷാന്ത്, ഷൈജു ടി. ഇ. കെ, പ്രഭാത് മാസ്റ്റർ എ. ടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
