പയ്യോളിയിൽ കുടുംബശ്രീ സിഡിഎസ് തെരഞ്ഞെടുപ്പ്; ചെയർപേഴ്സൺ പി.പി രമ്യ, വൈസ് ചെയർപേഴ്സൺ കെ. ലിഷ

news image
Feb 20, 2026, 3:34 pm GMT+0000 payyolionline.in

 

പയ്യോളി : നഗരസഭ കുടുംബശ്രീ തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായി. പുതിയ കുടുംബശ്രീ സിഡിഎസ് മെമ്പർമാരെയും ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ എന്നിവരെയും തെരെഞ്ഞെടുത്തു. സി ഡി എസ് ചെയർ പേഴ്സണായി പി. പി .രമ്യ യെയും വൈസ് ചെയർ പേഴ്സണായി കെ. ലിഷ യെയും തെരെഞ്ഞെടുത്തു.

ചെയർപേഴ്സൺ പി.പി രമ്യ

വൈസ് ചെയർപേഴ്സൺ കെ. ലിഷ

ഫെബ്രുവരി 21 ന് നാളെ ശനിയാഴ്ച നഗരസഭ ഹാളിൽ വെച്ച് സിഡിഎസ് മെമ്പർമാരുടെ സത്യപ്രതിജ്ഞ നടക്കും. വരണാധികാരി അഡീഷണൽ ഇൻസ്പെക്ടർ ഓഫ് ഫാക്ടറി & ബോയിലേഴ്സ് വകുപ്പ് ഉണ്ണികൃഷ്ണൻ. കെ സത്യവാചകം ചൊല്ലിക്കൊടുക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe