പയ്യോളി: ഭാരതീയ ദളിത് കോൺഗ്രസ് പയ്യോളി ബ്ലോക്ക് കമ്മറ്റി മഹാത്മാ അയ്യങ്കാളി അനുസ്മരണവും പഠനോപകരണ വിതരണവും നടത്തി. പരിപാടി പയ്യോളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ ടി വിനോദൻ ഉദ്ഘാടനം ചെയ്തു.
കെ വി കിഷോർ കുമാർ അധ്യക്ഷനായി. ഇ കെ ശീതൾ രാജ് മുഖ്യ പ്രഭാഷണം നടത്തി. മുജേഷ് ശാസ്ത്രി പഠനോപകരണ വിതരണം നടത്തി. സി എൻ ബാലകൃഷ്ണൻ, സനൂപ് കോമത്ത്, കെ ടി രാജൻ എന്നിവർ സംസാരിച്ചു. എം പി സുധീഷ് സ്വാഗതവും ശ്രീവള്ളി നന്ദിയും പറഞ്ഞു