പയ്യോളി: പയ്യോളി നഗരസഭയുടെയും , ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സാന്ത്വന പരിചരണ വളണ്ടിയർമാർക്കുള്ള
പരിശീലനം നൽകി. നഗരസഭാ ഉപാധ്യക്ഷ പത്മശ്രീ പള്ളിവളപ്പിൽ ഉദ്ഘാടനം ചെയ്തു.

നഗരസഭാ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ പി.എം. ഹരിദാസൻ അധ്യക്ഷത വഹിച്ചു.
സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ അഷറഫ് കോട്ടക്കൽ, ഷെജ്മിന അസ്സൈനാർ, മെഡിക്കൽ ഓഫീസർ ഡോ: സുനിത.എസ്, ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജ് , പാലിയേറ്റീവ് നഴ്സ് ജിഷ.എ എന്നിവർ സംസാരിച്ചു. ട്രെയിനർമാരായ ഡോണി മാത്യു, അജയ് ഭാസ്കർ , അനു തോമസ്, പാർവതി ദാസ് എന്നിവർ ക്ലാസ്സെടുത്തു.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            