പയ്യോളി: ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ പോവുന്ന മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ മഠത്തിൽ അബ്ദുറഹിമാൻ ഉൾപ്പെടെയുള്ള ഹജ്ജാജികൾക്ക് പയ്യോളി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി യാത്രയയപ്പ് നൽകി. മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് എ പി കുഞ്ഞബ്ദുള്ളയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.ഹനീഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പ്രസിദ്ധ വാഗ്മി സുഹൈൽ ഹൈതമി മുഖ്യ പ്രഭാഷണം നടത്തി. ഹജ്ജാജികൾക്കുള്ള ഹദിയ കിറ്റുകൾ മുസ്ലിം ലീഗ് സീനിയർ നേതാവ് അഡ്വ: പി.കുഞ്ഞമ്മദ് സാഹിബ് വിതരണം ചെയ്തു.
നഗരസഭാ ചെയർമാൻ വി.കെ.അബ്ദുറഹിമാൻ , പി .വി.അഹമ്മദ് , മഠത്തിൽ അബ്ദുറഹിമാൻ,
ഡോ :കെ.ടി.മുസ്തഫ , വി.കെ.ഹമീദ് , എം.വി.സമീറ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി സ്വാഗതവും , ഹുസ്സയിൻ മൂരാട് നന്ദിയും പറഞ്ഞു.