പയ്യോളി: വിവിധ മേഖലകളിൽ തങ്ങളുടെതായ സംഭാവനകൾ നൽകിയ 70 പിന്നിട്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിന് വേണ്ടി സിസി കുഞ്ഞിരാമൻ ഫൗണ്ടേഷൻ പയ്യോളി ലയൺസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച ‘സഫലം 2025’ പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷൻ വഹിച്ച ചടങ്ങിൽ വി കെ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.

കെ ടി വിനോദൻ, പിടി രാഘവൻ, ടി പ്രദീപൻ, കെ എം ഷമീർ എന്നിവർ ആശംസ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ആദരവ് ഏറ്റുവാങ്ങിയ പി ഗോപാലൻ മാസ്റ്റർ, പി വി കുമാരൻ മാസ്റ്റർ, കുടയിൽ ശ്രീധരൻ, പി മോഹനൻ മാസ്റ്റർ, എം ടി നാണു മാസ്റ്റർ, ടിപി നാണു, എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വിവിധ മേഖലകളിലെ 40 ഓളം പേരെ ചടങ്ങിൽ വി കെ സുരേഷ് ബാബു മൊമെന്റോയും പൊന്നാടയും നൽകി ആദരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ വി ചന്ദ്രൻ സ്വാഗതവും സിസി ബബിത്ത് നന്ദിയും രേഖപ്പെടുത്തി.
