പയ്യോളി: കോഴിക്കോട് നോർത്ത് പയ്യോളി ക്ലസ്റ്ററിലെ ആറോളം പ്രോഗ്രാം ഓഫീസർമാർക്ക് എൻഎസ്എസ് യാത്രയയപ്പ് നൽകി. യാത്രയയപ്പും എൻഎസ്എസിന്റെ സ്കൂൾ പോൾ ബ്ലഡ് ആപ്പ് ഇൻസ്റ്റലേഷനിൽ സംസ്ഥാന അവാർഡ് നേടിയ കുഞ്ഞാലിമരയ്ക്കാർ ഹയർസെക്കൻഡറി സ്കൂൾ പ്രോഗ്രാം ഓഫീസർ ഡോ. പി എം സുമേഷിനുള്ള ഉപഹാര സമർപ്പണവും ഇരിങ്ങൽ സർഗാലയയിൽ ഹയർസെക്കൻഡറി വിഭാഗം ജോയിന്റ് ഡയറക്ടറും എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്ററുമായ ഡോ. എസ് ഷാജിദ നിർവഹിച്ചു.
എൻഎസ്എസ് കൺവീനർ എസ് ശ്രീജിത്ത്, ജില്ലാ കൺവീനർ എം കെ കെ ഫൈസൽ , പയ്യോളി ക്ലസ്റ്റർ കൺവീനർ പി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ജില്ലയിലുള്ള ക്ലസ്റ്റർ കൺവീനർമാരായ അനിൽകുമാർ, അംബുജാക്ഷൻ, ഷാജി, ബിജീഷ്, രതീഷ്, ജയരാജ് കെ, സന്തോഷ് കുമാർ, പ്രോഗ്രാം ഓഫീസർമാർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.