പയ്യോളി: പയ്യോളി ഗവ: ടെക്നിക്കല്‍ ഹൈസ്കൂളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കുന്നു. ട്രേഡ്സ്മാന് ( വെൽഡിംഗ്, ഓട്ടോമൊബൈൽ ) എന്നീ തസ്തികകളിലാണ് നിയമനം. അഭിമുഖം ജൂൺ 23 തിങ്കൾ രാവിലെ 11 മണിക്ക് സ്കൂളില്‍ നടക്കും. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതാണ്. യോഗ്യത: ബസപ്പെട്ട ട്രേഡിൽ ടി.എച്ച്.എസ്.എൽ.സി / ITI/KGCE.

