
പയ്യോളി:പയ്യോളി ടൗൺ പരിധിയിൽ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അശ്വിൻ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.


പയ്യോളി ടൗൺ, റെയിൽവേ സ്റ്റേഷൻ പരിസരം, ബസ് സ്റ്റാൻഡ്, ബീച്ച് പ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. റെയിൽവേ സ്റ്റേഷൻ പരിസരത്തെ അതിഥി തൊഴിലാളി ക്യാമ്പുകളിലും എക്സൈസ് സംഘം പരിശോധന നടത്തി.

എക്സൈസ് ഇന്റലിജൻസ് വിഭാഗം ജില്ലയിൽ വിവിധ ഇടങ്ങളിൽ ഹോട്ട് സ്പോട്ടുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ റെയ്ഡ്. മൂന്ന് മുതൽ നാല് വരെ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. കൊയിലാണ്ടി എക്സൈസ് റേഞ്ച് പാർട്ടി, പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി, കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ടീമുകൾ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
പരിശോധനയ്ക്കിടെ പ്രദേശത്തെ വ്യാപാരികളിലും സാമൂഹ്യ പ്രവർത്തകരിലും നിന്നു സഹായകരമായ സഹകരണം ലഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു. ടൗണിലെ പ്രധാന ലഹരി കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പരിശോധനയിൽ സർക്കിൾ ഇൻസ്പെക്ടർ അശ്വിൻ കുമാർ, ഐ.ബി. ഇൻസ്പെക്ടർ റിമേഷ്, കൊയിലാണ്ടി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മധുസൂദനൻ, ഐ.ബി. എ.ഇ.ഐ (ജി) സജീവൻ, പി.ഒ. വിശ്വനാഥൻ, സി.ഇ.ഒമാരായ വിചിത്രൻ, വിവേക്, ദീപുലാൽ, ഡബ്ല്യു.സി.ഇ.ഒ സീമ, ഡ്രൈവർമാരായ ദിനേശൻ, സന്തോഷ് എന്നിവർ പങ്കെടുത്തു.
