പയ്യോളി : പയ്യോളി നെല്ല്യേരി മാണിക്കോത്ത് ഗുഡ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. രാവിലെ 7 മണിയോടുകൂടിയായിരുന്നു സംഭവം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും എതിർശയിൽ പോവുകയായിരുന്ന ഗുഡ്സു മാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഗുഡ്സിനും ബൈക്കിനും കേടുപാടുകൾ പറ്റിയിട്ടുണ്ട്. ഹൈവേ പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്. തച്ചൻകുന്ന് സ്വദേശിക്കാണ് പരിക്കേറ്റത്.