കുടുംബശ്രീ താലൂക്ക് തല കലോത്സവം മെയ്യ് 28, 29 തിയ്യതികളിൽ പയ്യോളിയിൽ: സംഘാടകസമിതി രൂപീകരിച്ചു

news image
May 22, 2024, 10:31 am GMT+0000 payyolionline.in

പയ്യോളി : കുടുംബശ്രീ താലൂക്ക് തല കലോത്സവം അരങ്ങ് – 24 സംഘാടക സമിതി രൂപീകരിച്ചു. പയ്യോളിയിൽ വെച്ചാണ് കലോത്സവം നടത്തുന്നത്. പേരാമ്പ്ര, മേലടി, പന്തലാനി ബ്ലോക്കുകളിലെ ക്ലസ്റ്റർ തല സംഘാടക സമിതിയാണ് രൂപീകരിച്ചത്.

ഇരിങ്ങൽ സർഗ്ഗാലയിൽ വെച്ച് മെയ്യ് 28,29 തിയ്യകളിലാണ് സ്റ്റേജ് മത്സരങ്ങൾ നടക്കുക. ഓഫ് സ്റ്റേജ് മത്സരങ്ങൾ മെയ് 27 ന് നടക്കും. നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ ബിജേഷ് ടി.ടി ഡി വിശദീകരണം നടത്തി. യോഗത്തിൽ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷൻമാരായ അഷറഫ് കോട്ടക്കൽ, പി എം ഹരിദാസൻ, ഷജ്മിന, അസൈനാർ എന്നിവർ സംസാരിച്ചു.
സി ഡി എസ് ചെയർപേഴ്സൺ പി പി രമ്യ സ്വാഗതവും ജില്ലാ മിഷൻ ഡി.പി എം ആർ അനഘ  നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe