പയ്യോളി: പയ്യോളി മുനിസിപ്പൽ എം എസ് എഫ് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പയ്യോളി പോലീസ് സ്റ്റേഷനിൽ എസ് ഐ ജയദാസ് വൃക്ഷ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പോലീസ് ഉദ്യോഗസ്ഥരായ ഷൈബു, സുഗുണ, ദിപിൻ എന്നിവരും എം എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ ഹസനുൽ ബന്ന, മുനിസിപ്പൽ എം എസ് എഫ് ഭാരവാഹികളായ സജാദ്, ഫാസിൽ ഇ സി, റസീബ് ടി, ഷാക്കിർ വി കെ, അദ്നാൻ തുടങ്ങിയവർ പങ്കെടുത്തു.


 
                            
 
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            