‘പരിസ്ഥിതി പയ്യോളി’ മിനി ഗോവ ശുചീകരിച്ചു

news image
Feb 2, 2026, 8:43 am GMT+0000 payyolionline.in

പയ്യോളി: പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയായ ‘പരിസ്ഥിതി പയ്യോളി’യുടെ ആഭിമുഖ്യത്തിൽ ലോക തണ്ണീർത്തട സംരക്ഷണ ദിനാചരണം നടത്തി. ഇതിൻറെ ഭാഗമായി കൊളാവിപ്പാലം മിനി ഗോവ പരിസരം ശുചീകരിച്ചു.

പ്ലാസ്റ്റിക് മാലിന്യങ്ങൾ, ചെരിപ്പ്, ബാഗ്, തെർമോക്കോൾ, റെക്സിൻ, കുപ്പികൾ തുടങ്ങിയവയെല്ലാം ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറാൻ ഏർപ്പാട് ചെയ്യുകയാണ് ചെയ്തത്. തുടർന്ന് ബീച്ചിൽ നടന്ന ചടങ്ങിൽ പരിസ്ഥിതി പയ്യോളിയുടെ കോ-ഓർഡിനേറ്റർ വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. പ്രദീപ് കണിയാറക്കൽ തണ്ണീർത്തടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി, കവിത ചൊല്ലി. ടി കെ കണ്ണൻ, ഗംഗാധരൻ അയനിക്കാട്, കെ ടി രാജീവൻ, കൊളാവി രാജൻ, വിജയൻ പെരിങ്ങാട്, ഇരിങ്ങൽ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

എൻ കെ ശശി പങ്കെടുത്ത എല്ലാവർക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ഹംസ കാട്ടുകണ്ടി, ടി ശരത്, കെ പി വഹാബ് തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകി. ഇനിയും നിശ്ചിത ഇടവേളകളിൽ ഇവിടം ശുചീകരിക്കാനാണ് സംഘടനയുടെ ആലോചന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe