പറമ്പില്‍ തീപിടിത്തം; തീയണക്കുന്നതിനിടെ വയോധികൻ പൊള്ളലേറ്റ് മരിച്ചു

news image
Feb 3, 2026, 12:04 pm GMT+0000 payyolionline.in

മലപ്പുറം: മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലുണ്ടായ തീ അണക്കുന്നതിനിടെ പ്രദേശവാസിയായ വയോധികനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.ആനമങ്ങാട് വടക്കച്ചേരി കൈമല വീട്ടില്‍ രാധാക‌ൃഷ്‌ണനാണ് മരിച്ചത്. വടക്കച്ചേരിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തീയണക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  നാട്ടുകാർ വിവരം അറിയിച്ച്‌ പെരിന്തല്‍ണ്ണ ഫയർ ആൻ്റ് റസ്‌ക്യു വിഭാഗം സ്ഥലത്തെത്തി തീയണച്ചപ്പോഴാണ് രാധാകൃഷ്‌ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് ആറരയോടെ പെരിന്തല്‍മണ്ണ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. ഇവിടെ ഏക്കറുകണക്കിന് സ്ഥലത്ത് മരങ്ങളും പുല്‍ക്കാടുകളും കത്തിനശിച്ചിട്ടുണ്ട്. അതേസമയം രാധാകൃഷ്ണൻ അപകടത്തില്‍പെട്ടത് എങ്ങനെയെന്ന് വ്യക്തമല്ല. പാറുക്കുട്ടിയാണ് മരിച്ച രാധാകൃഷ്ണന്റെ ഭാര്യ. മണികണ്ഠന്‍, രജിത എന്നിവര്‍ മക്കളാണ്. മരുമകന്‍: സുബ്രഹ്‌മണ്യന്‍ (പരിയാപുരം ചേരി).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe