പള്ളിക്കര എ എൽപി സ്കൂളിൽ വായനാ മാസാചരണം ഉദ്ഘാടനം ചെയ്തു

news image
Jun 19, 2025, 2:29 pm GMT+0000 payyolionline.in

പള്ളിക്കര:  എഎൽപി സ്കൂളിൽ വായനദിനത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എഴുത്തുകാരി ഷംസീറ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് രാജേഷ് കളരിയുള്ളതിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ഐ വിനോദൻ സ്വാഗതം പറഞ്ഞു.

വായന പതിപ്പുകളുടെ പ്രകാശനം വാർഡ് മെമ്പർ  പ്രനില സത്യൻ നിർവഹിച്ചു. എസ്.ആർ ജി കൺവീനർ  സ്മിത കെ എം ആശംസകൾ നേർന്നു. അക്ഷരമരം,ഒരു കുട്ടി ഒരു പുസ്തകം, വായന മത്സരം, നഴ്സറി വിദ്യാർത്ഥികളുടെ പരിപാടികൾ എന്നിവ നടന്നു. സ്റ്റാഫ്‌ സെക്രട്ടറി  ബിന്ദിഷ പി.ടി നന്ദി പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe