റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ജോലി ചെയ്തുവരികയായിരുന്ന പള്ളിക്കര സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. മണിയൂർ ഇടിഞ്ഞകടവ് കള്ളറ കോവുമ്മൽ താഴെ താമസിക്കുന്ന പള്ളിക്കര വലിയ മഠത്തിൽ ഹാരിസ് (52) ആണ് താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടത്. കഴിഞ്ഞ രണ്ട് വർഷമായി നെസ്മ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.കുടുംബം:പരേതനായ മൂസയുടെയും ബീപാത്തുവിന്റെയും മകനാണ്. ഭാര്യ: ഷാഹിന.
പള്ളിക്കര സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു
Mar 13, 2026, 7:46 am GMT+0000
payyolionline.in
