പയ്യോളി: പാചകവാതക വിതരണത്തിൽ തുടർച്ചയായുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പയ്യോളി മണ്ഡലം ഐ.എൻ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ പയ്യോളി പോസ്റ്റ് ഓഫീസിനു മുന്നിൽ ബഹുജന ധർണ്ണ സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റും നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ അഡ്വ. കെ. പ്രവീൺ കുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു. എൻ.എം. മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മഠത്തിൽ നാണു മാസ്റ്റർ, കെ.ടി. വിനോദൻ, പടന്നയിൽ പ്രഭാകരൻ, പി.എൻ. അനിൽകുമാർ, പി.എം. അഷറഫ്, കുട്ടംവള്ളി പ്രജീഷ്, ടി.ടി. സോമൻ, കാര്യാട്ട് ഗോപാലൻ, തൊടുവയിൽ സദാനന്ദൻ, കെ.ടി. സിന്ധു, മഠത്തിൽ അബ്ദുറഹിമാൻ, കോമത്ത് മഹേഷ്, കൊടന്നയിൽ പ്രദീപൻ എന്നിവർ സംസാരിച്ചു.
പാചകവാതക വിതരണ പ്രതിസന്ധി: ഐ.എൻ.ടി.യു.സി പയ്യോളിയിൽ ധർണ്ണ നടത്തി
Mar 19, 2026, 1:59 pm GMT+0000
payyolionline.in
മണമൽ മാധവൻ നിര്യാതനായി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 20 വെള്ളിയാഴ്ച പ്രവർത്തിക ..
