പാറമേക്കാവിന്റെ വെടിക്കോപ്പ് നിർമ്മാണത്തിന് സ്റ്റോപ്പ് മെമോ; അപകടസ്ഥലത്ത് ഡി.ജി.പി സന്ദർശനം നടത്തി

news image
Apr 22, 2026, 7:28 am GMT+0000 payyolionline.in

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കോപ്പ് നിർമ്മാണത്തിന് സ്റ്റോപ്പ് മെമോ നൽകി. അപകടസ്ഥലം ഡി.ജി.പി സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. ദുരന്തത്തിൽ മരിച്ചവരിൽ ഏഴുപേരെ നിലവിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ നാലുപേരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

മൃതദേഹങ്ങൾ തിരിച്ചറിയാൻ പ്രയാസമുള്ള സാഹചര്യത്തിൽ ഡി.എൻ.എ പരിശോധന നടത്തുമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. അപകടസ്ഥലത്ത് കൂടുതൽ മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ അവശേഷിക്കുന്നുണ്ടോ എന്നറിയാൻ കെഡാവർ നായകളെ ഉപയോഗിച്ച് തിരച്ചിൽ തുടരുകയാണ്. വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ പരിക്കേറ്റവരുടെ ചികിത്സയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

തൃശ്ശൂർ പൂരം ആചാരങ്ങളോടെ എങ്ങനെ നടത്തണം എന്നത് സംബന്ധിച്ച് നാളെ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും, ഇക്കാര്യത്തിൽ സർക്കാർ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് പാറമേക്കാവ് വിഭാഗത്തിന്റെ പടക്ക നിർമ്മാണത്തിന് താൽക്കാലിക വിലക്കേർപ്പെടുത്തിയത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe