മേപ്പയൂർ:മേപ്പയൂർ പഞ്ചായത്തിലെ കിഴ്പ്പയൂർ പ്രദേശത്തെ പുറക്കാമലയിൽ പേരാമ്പ്ര എം.എൽ.എ അഡ്വ:ഫാത്തിമ തഹിലിയ സന്ദർശനം നടത്തി.പ്രദേശത്തെ ജനങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങൾ നേരിൽ കണ്ടറിയുന്നതിനാണ് എം.എൽ.എ എത്തിയത്. വിഷയങ്ങൾ എം.എൽ.എ ക്ക് മുന്നിൽ സംരക്ഷണ സമിതി ഭാരവാഹികൾ അവതരിപ്പിച്ചു. പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ ഉറപ്പു നൽകി. പുറക്കാമല സംരക്ഷണ സമിതി ഭാരവാഹികളായ വി.എ ബാലകൃഷ്ണൻ,കണ്ടോത്ത് അമ്മത് മാസ്റ്റർ,അബ്ദുറഹിമാൻ കമ്മന,കെ ലോഹ്യ, കിഴ്പ്പോട്ട് പി മൊയ്തിൻ,പി അസ്സയിനാർ,കിഴ്പ്പോട്ട് അമ്മത്, ഇല്ലത്ത് അബ്ദുറഹിമാൻ, നസ്റുദ്ധീൻ വി.വി എന്നിവരും എം.എൽ.എയ്ക്കൊപ്പം ഉണ്ടായിരുന്നു.
