കണ്ണൂർ: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ട് മാസത്തെ പെന്‍ഷന്‍ 20 മുതല്‍ വിതരണം ചെയ്യും.
3600 രൂപയാണ് ഇത്തവണ ഒരാൾക്ക് ലഭിക്കുക. നേരത്തെ ഉണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം ചെയ്യുക.
ഇതിനായി 1864 കോടി രൂപ ഒക്ടോബര്‍ 31ന് ധന വകുപ്പ് അനുവദിച്ചിരുന്നു. 63,77,935 പേരാണ് ഇതിന്റെ ഗുണഭോക്താക്കള്‍.
