പൊയിൽക്കാവിൽ സിഐടിയു നിർമ്മാണ തൊഴിലാളി യൂണിയൻ ഏരിയ സമ്മേളനം

news image
Jun 8, 2025, 4:21 pm GMT+0000 payyolionline.in

കൊയിലാണ്ടി: കോഴിക്കോട് ജില്ല നിർമ്മാണ തൊഴിലാളി യൂണിയൻറെ ഏരിയ സമ്മേളനം പൊയിൽക്കാവ് ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്നു. ഏരിയ പ്രസിഡൻറ് വി.യം.ഉണ്ണി പതാക ഉയർത്തിയ ശേഷം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.

സി ഡബ്ലിയു എഫ് ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി .കെ . മുകുന്ദൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പി. സത്യൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കൻമന ശ്രീധരൻ മാസ്റ്റർ, കർഷകസംഘം അഖിലേന്ത്യ കമ്മിറ്റി അംഗം പി വിശ്വൻ, വി. പി .കുഞ്ഞി കൃഷ്ണൻ, കെ. കെ. ശിവദാസൻ,വി .എം . ചാത്തു എന്നിവർ സംസാരിച്ചു. എം.കെ. ഭാസ്കരൻ സെക്രട്ടറിയായും വി .എം . ഉണ്ണി പ്രസിഡണ്ടായും എ.എം കഞ്ഞിക്കണാരൻ ഖജാൻജിയായുമുള്ള 41 അംഗ പുതിയ കമ്മിറ്റി നിലവിൽ വന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe