പോക്സോ കേസ് പ്രതി മരിച്ച നിലയിൽ

news image
Aug 22, 2026, 9:45 am GMT+0000 payyolionline.in

തൊടുപുഴ: പോക്സോ കേസ് പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. ഒളമറ്റം കരിങ്കുന്നം കുറിഞ്ഞി സ്വദ്ദേശി തങ്കച്ചൻ (കുറിഞ്ഞി തങ്കച്ചൻ-65) ആണ് മരിച്ചത്. ഏറെ കോളിളക്കം സൃഷ്ടിച്ച കുമാരമംഗലം പോക്സോ കേസിലെ രണ്ടാം പ്രതിയായിരുന്നു ഇയാൾ. കേസിൽ ഈയാഴ്ച വിധി വരാനിരിക്കെയാണ് തങ്കച്ചൻ മരിച്ചത്. തങ്കച്ചൻ ഹാജരാകാത്തതിനെ തുടർന്ന് കേസിൽ വിധി പ്രസ്താവന നടത്തുന്നത് കോടതി മാറ്റിവച്ചിരുന്നു.
2017ലായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തങ്കച്ചൻ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe