​പോലീസ് മെഡൽ ജേതാവിനെയും മികച്ച കർഷകയെയും മൂടാടി ജ്വാല സാംസ്കാരിക വേദി ആദരിച്ചു

news image
Jan 11, 2026, 12:34 pm GMT+0000 payyolionline.in

നന്തി ബസാർ: മൂടാടി ജ്വാല സാംസ്കാരിക വേദി ഈ വർഷത്തെ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ കരസ്ഥമാക്കിയ പി പി ഷിബു മൂടാടിയെയും ഫാർമർ ഓഫ് ഇന്ത്യ മില്യൻ ദേശീയ കൃഷി ജാഗരൻ അവാർഡ് കരസ്ഥമാക്കിയ മൂടാടി സ്വദേശിയായ സിബിത ബൈജുവിനെയും ആദരിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം.പി അഖില പൊന്നാട അണിയിച്ചു ഉദ്ഘാടനം ചെയ്തു.ഇ.കെ സുരേഷ് അധ്യക്ഷനായി. പ്രേമൻ ടി.എം.കെ സംസാരിച്ചു. കെ.ടി.രവീന്ദ്രൻ സ്വാഗതവും പ്രകാശൻ പട്ടേരി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe