പയ്യോളി : പ്രതിഷേധം കാരണം തുറന്നു കൊടുത്ത പയ്യോളിയിലെ ജംഗ്ഷൻ വീണ്ടും അടച്ചു. ദേശീയപാത ആറുവരിയാക്കൽ പ്രവർത്തിയുടെ ഭാഗമായി അടച്ചിട്ടിരുന്ന ജംഗ്ഷൻ വീണ്ടും അടച്ചു. ഉച്ചക്ക് 2മണിയോട്കൂടിയാണ് വഗാഡിന്റെ ജീവനക്കാരെത്തി യന്ത്രം ഉപയോഗിച്ചുകൊണ്ട് വീണ്ടും പയ്യോളി ജംഗ്ഷൻ അടച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നഗരസഭാ ചെയർമാൻ വി കെ അബ്ദുറഹിമാനും കൗൺസിലർ കാര്യാട്ട് ഗോപാലനും സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. ജംഗ്ഷൻ വീണ്ടും അടച്ചത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.