ദില്ലി: പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിനും തുടർന്നുണ്ടായ ഇന്ത്യ – പാക് സംഘർഷത്തിനും ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയുണ്ടായ ശക്തമായ പാക് പ്രകോപനം തകർത്ത് ഇന്ത്യ. ഇന്ത്യ – പാകിസ്ഥാൻ അതിർത്തിയിൽ പത്തിടങ്ങളിലാണ് പാക് ഡ്രോണുകൾ പറന്നെത്തിയത്. എല്ലാം ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനവും സൈന്യവും തകർത്തു. ജമ്മു കശ്മീരിലെ സാംബയിലടക്കം പാക് ഡ്രോണുകൾ എത്തിയെന്നാണ് ഇന്ത്യൻ പ്രതിരോധ സേനകൾ പറയുന്നത്. ഇവ തകർത്തതായും സേനാ വൃത്തങ്ങൾ അറിയിച്ചു.പഞ്ചാബിലെ അമൃത്സറിലും ഡ്രോൺ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ പാക് ഡ്രോണുകളെ തകർക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജമ്മുവിലെ സാംബാ സെക്ടറിൽ പാക് ഡ്രോൺ ഇന്ത്യൻ സേന തകർക്കുന്ന ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എ എൻ ഐയാണ് പുറത്തുവിട്ടത്. പാക് പ്രകോപനം ശക്തമായ സാഹചര്യത്തിൽ അതിർത്തി പ്രദേശങ്ങളിൽ ബ്ലാക്ക് ഔട്ട് തുടരുകയാണ്.അതേസമയം പാകിസ്ഥാന് കടുത്ത താക്കീതുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇന്ത്യയിലെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചവരുടെ ആസ്ഥാനം ഇന്ത്യന്‍ സേനകള്‍ മായ്ച്ച് കളഞ്ഞെന്ന് പ്രധാനമന്ത്ര വ്യക്തമാക്കി. ഭീകരതക്കെതിരെ ഓപ്പറേഷന് സിന്ദൂരായിരിക്കും രാജ്യത്തിന്റെ ഇനിയുള്ള നയമെന്നും മോദി പ്രഖ്യാപിച്ചു. സൈനിക നീക്കം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിട്ടേയുള്ളൂവെന്നും, പ്രകോപനം തുടര്‍ന്നാല്‍ മറുപടി ചിന്തിക്കാവുന്നതിലും അപ്പുറമായിരിക്കുമെന്നും മോദി താക്കീത് നല്കി. വ്യാപാരവും ചര്‍ച്ചകളും ഭീകരതക്കൊപ്പം പോകില്ലെന്നും, ജലവും രക്തവും ഒന്നിച്ചൊഴുകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
- Home
- Latest News
- പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് പിന്നാലെ പാക് പ്രകോപനം, പത്തിടങ്ങളിൽ പാക് ഡോണുകളെത്തി; തകർത്ത് ഇന്ത്യ
പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് പിന്നാലെ പാക് പ്രകോപനം, പത്തിടങ്ങളിൽ പാക് ഡോണുകളെത്തി; തകർത്ത് ഇന്ത്യ
Share the news :

May 13, 2025, 2:59 am GMT+0000
payyolionline.in
ഇനി ടൊവിനോയുടെ വരവ്; മറ്റൊരു ഹിറ്റിന് തയ്യാറെടുത്ത് നരിവേട്ട, റിലീസ് തിയതി ..
‘വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ ഉടമകളും പ്രതികളാകും’; എക്സൈസിന്റെ ..
Related storeis
അതിശക്തമായ മഴ തുടരുന്നു; സംസ്ഥാനത്ത് 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപ...
Jun 25, 2025, 4:01 pm GMT+0000
പഴയ വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ജൂലൈ ഒന്ന് മുതല്‍ ഇവിടെ ഇന്‍...
Jun 25, 2025, 2:56 pm GMT+0000
റോഡരികില്‍ ബന്ധുക്കൾക്കൊപ്പം സംസാരിച്ച് നിൽക്കവെ പാഞ്ഞെത്തിയ ബൈക്ക്...
Jun 25, 2025, 2:39 pm GMT+0000
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം – നിലമ്പൂരിൽ കൂൺ പറിക്കാൻ...
Jun 25, 2025, 2:32 pm GMT+0000
മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തം, ജലനിരപ്പ് ഉയരു...
Jun 25, 2025, 2:18 pm GMT+0000
പേരാമ്പ്രയിൽ ആയുർവേദ മസ്സാജ് സെൻ്ററിൻ്റെ മറവിൽ അനാശാസ്യം ; പോലീസ് റ...
Jun 25, 2025, 2:02 pm GMT+0000
More from this section
മുണ്ടക്കൈയിലും സമീപ പ്രദേശങ്ങളിലും പെരുമഴ, ‘നോ ഗോ സോണിൽ’ പ്രവേശിക്ക...
Jun 25, 2025, 10:25 am GMT+0000
കൊയിലാണ്ടി പെരുവട്ടൂരിൽ കാറിനു തീപിടിച്ചു
Jun 25, 2025, 10:19 am GMT+0000
ഐസ്ക്രീം കഴിച്ച് കുറച്ച് സമയം കഴിഞ്ഞാല്‍ തലവേദന അനുഭവപ്പെടാറുണ്ടോ?...
Jun 25, 2025, 10:17 am GMT+0000
പയ്യോളി താലൂക്ക് ആയുർവേദ ആശുപത്രിയിൽ ഫിസിയോതെറപിസ്റ്റ് തസ്തികയിൽ താ...
Jun 25, 2025, 9:17 am GMT+0000
വീണ്ടും ഡെങ്കിപ്പനി; ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
Jun 25, 2025, 8:03 am GMT+0000
നടന് ശ്രീകാന്ത് വാങ്ങിയത് അഞ്ച് ലക്ഷത്തിന്റെ കൊക്കെയ്ന്‍; കൂടുതല്‍...
Jun 25, 2025, 7:53 am GMT+0000
ബേപ്പൂർ സ്റ്റേഷനിൽ യുവാവിന് പൊലീസിന്റെ ക്രൂരമർദനം
Jun 25, 2025, 7:27 am GMT+0000
വയനാട്ടിൽ മഴ ശക്തം, മുണ്ടക്കൈ മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടതായി ന...
Jun 25, 2025, 5:53 am GMT+0000
താമരശ്ശേരിയിൽ പ്ലസ് ടു വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Jun 25, 2025, 5:03 am GMT+0000
അമിത വേഗവും അശ്രദ്ധയും; പേരാമ്പ്രയിൽ ബസുകളിൽ പരിശോധന
Jun 25, 2025, 5:01 am GMT+0000
കോഴിക്കോട് നഗരത്തിൽ തെരുവുനായുടെ വിളയാട്ടം; വിദ്യാർഥികൾ ഉൾപ്പെടെ...
Jun 25, 2025, 5:00 am GMT+0000
മൂല്യനിർണയത്തിലെ പിഴവുമൂലം വിദ്യാർത്ഥിക്ക് 30 മാർക്ക് നഷ്ടമായ സംഭവത...
Jun 25, 2025, 3:42 am GMT+0000
കണ്ണൂരിൽ അഭിഭാഷകൻ വീട്ടിൽ മരിച്ച നിലയിൽ
Jun 25, 2025, 3:31 am GMT+0000
വിദ്യാർഥികളുടെ ആധാർവിവരം നിർബന്ധം-ഹൈകോടതി
Jun 25, 2025, 3:24 am GMT+0000
എറണാകുളത്ത് വീട്ടിലെ പ്രസവത്തിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: പൊലീസ...
Jun 25, 2025, 3:15 am GMT+0000