പ്രവർത്തി പരിചയം നിർബന്ധമല്ല, കരിയർ ഗ്യാപ് ഉള്ളവർക്കും അപേക്ഷിക്കാം, കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നു

news image
Nov 3, 2025, 12:57 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നു. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നഴ്‌സിങ് ആണ് യോഗ്യത. കേരള നഴ്‌സിങ് കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം.ശമ്പളം 27,800 (സിടിസി). സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പ്രവർത്തി പരിചയം നിർബന്ധമല്ല. കരിയർ ഗ്യാപ് ഉള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധി 42 വയസ്.

തൃശൂർ ജില്ലയിലെ പഴഞ്ഞി, കുന്നംകുളം, വടക്കേകാട്, വരവൂർ, എരുമപ്പെട്ടി, തോളൂർ

പാലക്കാട് ജില്ലയിലെ ഷൊർണുർ, ഒറ്റപ്പാലം, പഴമ്പാലക്കോട്, നെല്ലിയാമ്പതി, കോട്ടത്തറ, അലനല്ലൂർ

മലപ്പുറം ജില്ലയിലെ മങ്കട, താനൂർ, വഴിക്കടവ്

കോഴിക്കോട് ജില്ലയിലെ ചാലിയം, രാമനാട്ടുകര, വടകര, കോഴിക്കോട് സിറ്റി

വയനാട് ജില്ലയിലെ പനമരം

കണ്ണൂർ ജില്ലയിലെ പാനൂർ, കണ്ണൂർ ടൗൺ

കാസറഗോഡ് ജില്ലയിലെ ഓടയഞ്ചാൽ, പനത്തടി, കാസറഗോഡ് ടൗൺ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ ആണ് ഒഴിവുകൾ

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. കൂടുതൽ വിവരങ്ങൾക്ക് 7594050320 എന്ന നമ്പറിൽ ബന്ധപ്പെടുക

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe