പ്രസവിച്ച് കിടന്നിരുന്ന 2 ആടുകളെ കൂട്ടമായെത്തി കടിച്ചുകീറി; നടുവണ്ണൂരില്‍ തെരുവ് നായ ശല്യം രൂക്ഷം

news image
Aug 23, 2025, 9:10 am GMT+0000 payyolionline.in

നടുവണ്ണൂർ: നടുവണ്ണൂരില്‍ തെരുവുനായകള്‍ വളര്‍ത്തുമൃഗങ്ങളെ കടിച്ചുകൊന്നു. തിരുവോട് പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് ദാരുണ സംഭവമുണ്ടായത്. മീത്തലെ വളവില്‍ താമസിക്കുന്ന റസിയയുടെ പ്രസവിച്ച് കിടന്നിരുന്ന രണ്ട് ആടുകളെ കൂട്ടമായെത്തി നായകള്‍ കടിച്ചുകീറി. വടക്കേ വളവില്‍ സുനീറയുടെ ഒരാടും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വിവിധ വീടുകളിലെ പത്തോളം കോഴികളെയും തെരുവു നായകള്‍ കടിച്ചുകൊന്നിട്ടുണ്ട്. എട്ടും പത്തും നായകള്‍ കൂട്ടമായെത്തിയാണ് ആക്രമണം നടത്തുന്നതെന്നും ആടുകളെയും മറ്റും വളര്‍ത്തി ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിയിരുന്നവര്‍ ദുരിതരത്തിലായിരിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. നിരവധി തവണ അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും അധികൃതര്‍ കൃത്യമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe