സിനിമയിൽ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; കൊയിലാണ്ടിയിൽ യുവ സംവിധായകൻ പിടിയിൽ

news image
Aug 19, 2023, 2:18 pm GMT+0000 payyolionline.in

കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ ബൈനറി സിനിമയുടെ യുവ സംവിധായകൻ പോലീസ് പിടിയിൽ. കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36)  പോലീസ് അതിസാഹസികമായി പിടികൂടിയത്. സിനിമയിൽ ചാൻസ് നൽകാമെന്ന് പറഞ്ഞ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ജാസിക് അലി

ഡിവൈ.എസ്.പി.ഹരിപ്രസാദിന് ലഭിച്ച പരാതിയെ തുടർന്ന് കൊയിലാണ്ടി സി ഐ എം വി.ബിജു, എസ്.ഐ.വി. അനീഷ്, എ.എസ്.ഐ.മാരായ വിനീഷ് കെ.ഷാജി, എസ്.എസ്.സി.പി.ഒ. ഷിനു തുടങ്ങിയ പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്. ഇയാൾ ഒളിവിൽ താമസിച്ചിരുന്ന നടക്കാവിലെ താമസ സ്ഥലത്ത് നിന്നും പോലീസിനെ കണ്ട് ഓടിയപ്പോൾ തുടർന്ന് പോലീസ് സിനിമാ സ്റ്റൈലിൽതന്നെ ഇയാളെ പിടികൂടിയത്. സിനിമാ സംവിധായകനെ വെല്ലുന്ന രീതിയിൽ കൊയിലാണ്ടി എസ്.ഐ.എ.അനീഷും സംഘവും, തിരക്കഥ തയ്യാറാക്കി പിടികൂടുകയായിരുന്നു.ഇയാളെ കോടതിയിൽ ഹാജരാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe