തിക്കോടി : വി ട്രസ്റ്റ് കണ്ണാശുപത്രിയുടെയും കേരള ഫയർ & റസ്ക്യു സർവ്വീസിൻ്റെയും ആഭിമുഖ്യത്തിൽ ഗ്രാമീണം റസിഡൻ്റ്സ് അസോസിയേഷൻ കോഴിപ്പുറം നേത്ര രോഗപരിശോധനാ ക്യാമ്പും സി പി ആര്‍ ക്ലാസ്സും പരിശീലനവും സംഘടിപ്പിച്ചു.
സി പി ആര്‍ ക്ലാസും പരിശീലനവും ഫയർ ഓഫീസർ നികേഷ് ഭാസ്ക്കറിന്റെ നേതൃത്വത്തിൽ എടുത്തു. പരിപാടി ഗവ. പ്രിൻസിപ്പൽ ( റിട്ട) പ്രദീപൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്വാഗതം ശശി കുങ്കച്ചൻകണ്ടി നടത്തി, ജിനേഷ് പുതിയോട്ടിൽ അധ്യക്ഷം വഹിച്ചു. സത്യൻ മാസ്റ്റർ ഒതയോത്ത് ആശംസയും രാജൻ ആശാരിക്കണ്ടി നന്ദിയും രേഖപ്പെടുത്തി