ഫ്ലൈറ്റ് യാത്രികർ ജാഗ്രത, ആകാശത്ത് ചുറ്റിപ്പറക്കേണ്ടി വരുന്നത് മണിക്കൂറുകൾ!

news image
May 9, 2025, 6:27 am GMT+0000 payyolionline.in

ന്ത്യയും പാകിസ്ഥാനും തമ്മിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ വിമാന യാത്രകൾക്ക് കാര്യമായി ആഘാതം ഏൽപ്പിച്ചതായി റിപ്പോർട്ട്. യാത്രാസമയവും ചെലവും കുത്തനെ കൂടി എന്ന് വിവിധ ഡാറ്റകളെ ഉദ്ദരിച്ച് ഫ്ലൈറ്റ് റഡാർ റിപ്പോർട്ട് ചെയ്യുന്നു. സംഘർഷം ആകാശത്തേക്കും വ്യാപിച്ചതോടെ ഇരു രാജ്യങ്ങളും പരസ്പര വ്യോമാതിർത്തി വിലക്കുകൾ പുറപ്പെടുവിച്ചു. ഇതോടെ വിമാന റൂട്ടുകളിൽ വലിയ മാറ്റങ്ങളും പറക്കൽ സമയത്തിൽ ഗണ്യമായ വർദ്ധനവും വന്നു. മാത്രമല്ല പ്രാദേശിക, അന്തർദേശീയ വിമാനക്കമ്പനികൾക്ക് ലോജിസ്റ്റിക് ചെലവുകളും ഇതോടെ കൂടി. ചില ഇന്ത്യൻ ഇതര വിമാനക്കമ്പനികൾ തുടക്കത്തിൽ പാകിസ്ഥാന്‍റെ വ്യോമാതിർത്തി ഉപയോഗിക്കുന്നത് തുടർന്നെങ്കിലും മെയ് 7 ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയോടെ സ്ഥിതിഗതികൾ രൂക്ഷമായി. മിക്ക വിമാനക്കമ്പനികളെയും പാകിസ്ഥാനെ പൂർണ്ണമായും ഒഴിവാക്കാൻ നിർബന്ധിതരാക്കി എന്ന് ഫ്ലൈറ്റ് റഡാർ റിപ്പോർട്ട് ചെയ്യുന്നു.

എയർ ഇന്ത്യ (AI/AIC) നടത്തുന്ന അന്താരാഷ്ട്ര റൂട്ടുകളെയാണ് ഈ സാഹചര്യം ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്നും ഇത് അറ്റ്ലാന്റിക് സമുദ്രാന്തര സർവീസുകളിൽ ഭൂരിഭാഗവും വഴിതിരിച്ചുവിടുകയും പ്രവർത്തനങ്ങളിൽ ദൂരവും സങ്കീർണ്ണതയും വർദ്ധിപ്പിക്കുന്നുവെന്നും ഫ്ലൈറ്റ് റഡാർ റിപ്പോർട്ട് ചെയ്യുന്നു. ഒരുകാലത്ത് പാകിസ്ഥാന് മുകളിലൂടെയും മധ്യേഷ്യയിലേക്കും കാര്യക്ഷമമായി കടന്നുപോയിരുന്ന വടക്കേ അമേരിക്കയിലേക്കുള്ള റൂട്ടുകൾ ഇപ്പോൾ തെക്കോട്ടും പടിഞ്ഞാറോട്ടും വഴിതിരിച്ചുവിട്ടിരിക്കുകയാണ്. തുടർന്ന് വടക്കോട്ട് തിരിഞ്ഞാണ് ഈ വിമാനങ്ങൾ പറക്കുന്നത്. ഈ വഴിതിരിച്ചുവടിൽ കാരണം ഇന്ധനം നിറ്ക്കുന്നതിനായുള്ള കൂടുതൽ സ്റ്റോപ്പുകൾ ആവശ്യമാക്കിയിരിക്കുന്നു. എയർ ഇന്ത്യ വിയന്ന (VIE) , കോപ്പൻഹേഗൻ (CPH) എന്നിവയെ പ്രാഥമിക ഇന്ധനം നിറയ്ക്കൽ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുണ്ട്. ഇതോടെ ചില വിമാനങ്ങൾ അവയുടെ പറക്കൽ സമയം ഇരട്ടിയാക്കുന്നു. ദീർഘദൂര സർവീസുകൾക്കൊപ്പം ഇന്ത്യൻ, പാകിസ്ഥാൻ എയർലൈനുകൾ നടത്തുന്ന ഹ്രസ്വകാല പ്രാദേശിക വിമാന സർവീസുകളെയും ഇത് സാരമായി ബാധിച്ചു എന്നാണ് റിപ്പോർട്ടുകൾ.

 

താഷ്‌കെന്റിനും (TAS) ഡൽഹിക്കും (DEL ) ഇടയിലുള്ള ഇൻഡിഗോ (6E/IGO) സർവീസ് , 6E1806 എന്ന ഫ്ലൈറ്റ് മുമ്പ് പാകിസ്ഥാന് മുകളിലൂടെ നേരിട്ടുള്ള റൂട്ടിംഗ് ലഭിച്ചിരുന്നു, അതിന്റെ ഫലമായി രണ്ട് മണിക്കൂർ 18 മിനിറ്റ് വേഗത്തിൽ പറക്കാൻ കഴിഞ്ഞിരുന്നു. നിരോധനത്തിന് ശേഷം, വിമാനം ഇറാനും തുർക്ക‍്മെനിസ്ഥാനും മുകളിലൂടെ വഴിമാറി പറക്കേണ്ടി വന്നു. ഇതോടെ പറക്കൽ സമയം 5 മണിക്കൂർ 30 മിനിറ്റ് ആയി ഉയർന്നു. അതായത് യഥാർത്ഥ ഫ്ലൈറ്റ് സമയത്തിന്റെ ഇരട്ടി സമയം.

 

സമാനമായ മറ്റൊരു ഉദാഹരണമാണ് ഇൻഡിഗോ ഫ്ലൈറ്റ് 6E1801 . ഡൽഹിയിൽ നിന്ന് അൽമാറ്റിയിലേക്കുള്ള (ALA) ഈ വിമാനത്തിന്റെ ശരാശരി പറക്കൽ സമയം 2 മണിക്കൂർ 58 മിനിറ്റ് ആയിരുന്നു നേരത്തെ. കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഇറാൻ വഴിയുള്ള റൂട്ട് മാറ്റം കാരണം ഇത് ഏകദേശം 5 മണിക്കൂർ 45 മിനിറ്റായി വർദ്ധിച്ചു. ഈ രണ്ട് റൂട്ടുകളും ഇൻഡിഗോയുടെ എയർബസ് A320neo ഫ്ലീറ്റ് ആണ് പ്രവർത്തിപ്പിക്കുന്നത്.

പാകിസ്ഥാൻ-രജിസ്റ്റർ ചെയ്ത എയർലൈനുകളെയും സംഭവങ്ങൾ കാര്യമായി ബാധിച്ചു. ഇസ്ലാമാബാദിൽ (ISB) നിന്ന് ക്വാലാലംപൂരിലേക്ക് (KUL) സർവീസ് നടത്തുന്ന PK894 ഉം ലാഹോറിൽ (LHE) നിന്ന് ക്വാലാലംപൂരിലേക്ക് ഷെഡ്യൂൾ ചെയ്ത വിമാനമായ PK898 ഉം ഇതിൽ ഉൾപ്പെടുന്നു . വ്യോമാതിർത്തി അടയ്ക്കുന്നതിന് മുമ്പ് PK894 ന് ശരാശരി 5 മണിക്കൂർ 39 മിനിറ്റ് പറക്കൽ സമയമുണ്ടായിരുന്ന ഈ റൂട്ടിലെ വിമാന സർവ്വീസുകൾക്ക് ഇപ്പോൾ 8 മണിക്കൂർ 19 മിനിറ്റ് വരെ എടുക്കുന്നു. ലാഹോറിൽ നിന്ന് ക്വാലാലംപൂരിലേക്കുള്ള വിമാനത്തിന് ഇപ്പോൾ 8 മണിക്കൂർ 56 മിനിറ്റ് വരെ എടുക്കുന്നു. മുമ്പത്തെ ശരാശരി 5 മണിക്കൂർ പറക്കൽ സമയവുമായി താരതമ്യം ചെയ്യുമ്പോൾ ഈ രണ്ട് റൂട്ടുകളും പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (PK/PIA) ബോയിംഗ് 777-240(ER) ആണ് നടത്തുന്നത് .

ഈ സാഹചര്യം യൂറോപ്യൻ എയർലൈനുകളെയും ബാധിച്ചിട്ടുണ്ട്. പാകിസ്ഥാനിലേക്ക് കടക്കുന്നത് ഒഴിവാക്കാൻ ബ്രിട്ടീഷ് എയർവേയ്‌സ് (BA/BAW) , എയർ ഫ്രാൻസ് (AF/AFR) , സ്വിസ് ഇന്റർനാഷണൽ എയർലൈൻസ് (LX/SWR) എന്നിവയെല്ലാം ഏപ്രിൽ 30 മുതൽ റൂട്ടിംഗ് മാറ്റങ്ങൾ വരുത്തി. പല വിമാനക്കമ്പനികളുടെയും വിമാനങ്ങൾ പലപ്പോഴും നൂറുകണക്കിന് മൈലുകൾ വഴി മാറി പറക്കുകയും ചെയ്യുന്നു എന്നാണ് റിപ്പോർട്ടുകൾ.

ലണ്ടൻ ഹീത്രോയിൽ നിന്ന് (LHR) ഡൽഹിയിലേക്കുള്ള BA257 ന്റെ യാത്രയിൽ പാകിസ്ഥാൻ വ്യോമാതിർത്തി ഒഴിവാക്കാൻ ഇറാഖ്, അറേബ്യൻ കടൽ വഴി തെക്കൻ റൂട്ട് വഴിയുള്ള ഒരു റീ-റൂട്ട് ആവശ്യമാണ്. ഈ റൂട്ടിലെ ഫ്ലൈറ്റ് സമയം 9 മണിക്കൂർ 33 മിനിറ്റായി ഉയർന്നു. റീറൂട്ട് ചെയ്യുന്നതിന് മുമ്പ്, ഈ റൂട്ടിൽ ശരാശരി 7 മണിക്കൂർ 45 മിനിറ്റ് പറക്കൽ സമയം ആണ് ഉണ്ടായിരുന്നത്. എയർബസ് A350-1041 ആണ് ഈ വിമാനം സർവീസ് നടത്തുന്നത് .

ഡൽഹിയിൽ നിന്ന് പാരീസിലേക്കുള്ള എയർ ഫ്രാൻസിന്റെ AF225 വിമാനം ചാൾസ് ഡി ഗള്ളിലേക്ക് (CDG) തുടക്കത്തിൽ ശരാശരി 8 മണിക്കൂർ 40 മിനിറ്റ് പറക്കൽ സമയമായിരുന്നു. പുതിയ തെക്കൻ റൂട്ട് കാരണം ഈ വിമാനങ്ങൾക്ക് ഇപ്പോൾ ഏകദേശം ഒരുമണിക്കൂർ കൂടുതൽ സമയമെടുക്കുന്നു. ഈ വിമാനം സാധാരണയായി കാരിയറിന്റെ ബോയിംഗ് 777-228 (ER) ആണ് നടത്തുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe