കോഴിക്കോട്: കോഴിക്കോട്-വെങ്ങളം ദേശീയപാതയിൽ ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതക്കുരുക്കിൽ ആംബുലൻസ് അടക്കം കുടുങ്ങി. ഒരു മണിക്കൂറിലധികമാണ് ഗതാഗതം നിശ്ചലമായത്.
കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് തകരാറിലായതിനെ തുടർന്നാണ് രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടായത്. ഗതാഗതം ഭാഗീകമായി പുനഃരാരംഭിക്കാനായിട്ടുണ്ട്.