ബസ് യാത്രക്കിടെ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; എടച്ചേരി സ്വദേശി പിടിയിൽ

news image
Mar 9, 2026, 7:00 am GMT+0000 payyolionline.in

വടകര: സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന കോളേജ് വിദ്യാർത്ഥിനിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ യുവാവ് പിടിയിലായി. എടച്ചേരി കൊല്ലക്കണ്ടി സ്വദേശി രനുദിവാനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച വടകര – പേരാമ്പ്ര റൂട്ടിലോടുന്ന ബസിൽ വെച്ചായിരുന്നു സംഭവം. യാത്രയ്ക്കിടെ പ്രതി പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിനി നൽകിയ പരാതിയിൽ വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe