നവംബർ ഒന്നു മുതല്‍ ബാങ്ക്, ആധാർ, പെൻഷൻ സേവനങ്ങളില്‍ മാറ്റം. ഇന്ത്യക്കാരുടെ ദിവസേന ഉപയോഗത്തിലുള്ള ധന, ബാങ്കിങ് തുടങ്ങി നിരവധി കാര്യങ്ങളിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. നവംബർ ഒന്ന് മുതൽ പ്രാബല്യത്തില്‍ വരുന്ന പ്രധാന നിയമങ്ങളും നിയമനിർദ്ദേശങ്ങളും എന്തൊക്കെയാണെന്ന് നോക്കിയാലോ…
ബാങ്കിങ് സംവിധാനങ്ങളിലുള്ള മാറ്റങ്ങൾ
ധനമന്ത്രാലയത്തിൻ്റെ നിര്‍ദ്ദേശമനുസരിച്ച് ബാങ്കിൻ്റെ നിയമങ്ങളിൽ നവംബർ 1 മുതലാണ് പ്രാബല്യത്തിൽ വരുന്നത്.
- മള്‍ട്ടിപ്പിൾ നോമിനേഷൻസ്: നവംബർ ഒന്ന് മുതൽ ബാങ്ക് അക്കൗണ്ടുകൾ, ലോക്കറുകൾ, സേഫ് കസ്റ്റഡി എന്നിവയ്ക്കായി നാലു നോമിനികൾ വരെ അനുവദിക്കും. അനിഷ്ട സംഭവങ്ങള്‍ എന്തെങ്കിലും ഉണ്ടായാല്‍ നിയമത്തിൻ്റെ കുരുക്കില്‍ പെടാതെ പണം പിൻവലിക്കാൻ ഈ സംവിധാനം സഹായിക്കും.
- സിംപ്ലിഫൈഡ് നോമിനേഷൻ പ്രോസസ്സ്: ഈ സംവിധാനത്തിലൂടെ ബാങ്കുകളിലെ നോമിനേഷൻ പ്രക്രിയ കൂടുതൽ ലളിതമാക്കും.
എസ്ബിഐ കാർഡിലെ മാറ്റങ്ങൾ
നവംബർ ഒന്ന് മുതൽ വിവിധ ഇടപാടുകള്‍ക്ക് എസ്ബിഐ ചാർജുകൾ ഈടാക്കി തുടങ്ങും.
- എജ്യുക്കേഷൻ പേയ്മെൻ്റുകൾ: CRED, Cheq, MobiKwik പോലുള്ള തേര്‍ഡ് പാര്‍ട്ടി ആപ്പുകളിൽ നിന്ന് എജ്യുക്കേഷൻ പേയ്മെൻ്റ് നടത്തുമ്പോള്‍ 1% ചാര്‍ജ് ഈടാക്കും.
- വാലറ്റ് ലോഡ്: 1,000 രൂപയ്ക്ക് മുകളിലുള്ള വാലറ്റ് ലോഡ് ഇടപാടുകൾക്കും 1% ചാര്‍ജ് ഈടാക്കും.
ആധാർ അപ്ഡേറ്റുകൾ
നവംബർ 1 മുതൽ ആധാര്‍ കാര്‍ഡിലും മാറ്റം വരുന്നുണ്ട്.
- ഓൺലൈൻ അപ്ഡേറ്റുകൾ: ആധാറിലെ പേര്, മേല്‍വിലാസം, ജനനത്തീയതി, മൊബൈൽ നമ്പർ എന്നിവ അതിനെ പിൻതാങ്ങുന്ന രേഖകള്‍ അപ്ലോഡ് ചെയ്യാതെ തന്നെ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാം.
- ബയോമെട്രിക് അപ്ഡേറ്റുകൾ: വിരലടയാളം, ഐറിസ് സ്കാൻ പോലുള്ള ബയോമെട്രിക് അപ്ഡേറ്റുകൾക്ക് മാത്രമേ നേരിട്ട് വന്നാല്‍ മതിയാകും.
- പുതിയ ചാർജുകൾ: പേര്, മേല്‍വിലാസം, ജനനത്തീയതി, മൊബൈൽ നമ്പർ എന്നിവയുടെ അപ്ഡേറ്റുകൾക്ക് 75 രൂപയും ബയോമെട്രിക് അപ്ഡേറ്റുകൾക്ക് 125 രൂപയുമാണ്.
പെൻഷനിലെ മാറ്റങ്ങൾ
- ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കൽ: പെൻഷനുകള്‍ തടസ്സമില്ലാതെ ലഭിക്കാനായി നവംബർ 1 മുതൽ 30 വരെ വാർഷിക ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്.
- NPSല്‍ നിന്ന് UPSലേക്ക് മാറ്റുന്നതിനായി: നാഷണൽ പെൻഷൻ സിസ്റ്റത്തില്‍ (NPS) നിന്ന് യൂണിഫൈഡ് പെൻഷൻ സ്കീമിലേക്ക് (UPS) മാറാനുള്ള അവസാന തീയതി നവംബർ 30 ആണ്.
GSTയിലെ മാറ്റങ്ങൾ
- പുതിയ രജിസ്ട്രേഷൻ സിസ്റ്റം: ചെറിയ ബിസിനസുകൾക്കും പബ്ലിക് സെക്ടർ എൻ്റിറ്റികൾക്കും രജിസ്ട്രേഷൻ ലളിതമാക്കും.
- ലളിതമായ GST സ്ലാബുകള്‍: പഴയ നാല് തട്ടുകളായുള്ള നികുതി സ്ലാബ് മാറ്റി ഇനി പ്രധാനമായും രണ്ട് നികുതി സ്ലാബുകള്‍ മാത്രമായിരിക്കും (5% ,18%).
- ലക്ഷ്വറി & ഗുഡ്സ്: ലക്ഷ്വറി ഉത്പന്നങ്ങൾക്കും ഗുഡ്സിനും 40% ജിഎസ്ടി.
ഈ മാസം നവംബർ ഒന്ന് മുതൽ പ്രാബല്യത്തില്‍ വരും.
